ടിക് ടോക് ഉപയോഗത്തില്‍ മുന്നില്‍ ഇന്ത്യക്കാര്‍; ആപ്പ് ഡൗണ്‍ലോഡിംഗ് 46 കോടി

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ജനപ്രിയമായ ആപ്പായി മാറിയിരിക്കുകയാണ് ടിക് ടോക്. ചെറുവീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ടിക്ക് ടോക്ക് ഇപ്പോള്‍ ആപ്പ് ഡൗണ്‍ലോഡില്‍ റെക്കോഡ് സൃഷ്ടിക്കുകയാണ്. പുതിയ കണക്കുകള്‍ പ്രകാരം 150 കോടി ഡൗണ്‍ലോഡാണ് ടിക് ടോക് ആഗോള വ്യാപകമായി നേടിയിരിക്കുന്നത്.

ഇതില്‍ തന്നെ 46 കോടിയോളം ഡൗണ്‍ലോഡ് നടത്തിയ ഇന്ത്യക്കാരാണ് ടിക് ടോക് ഉപയോഗത്തില്‍ മുന്നില്‍. ടിക് ടോകിന്റെ ആഗോള ഉപയോക്താക്കളില്‍ 31 ശതമാനം ഇന്ത്യയില്‍ നിന്നാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയില്‍ ടിക് ടോകിന്റെ ഡൗണ്‍ലോഡിംഗ് നിരക്ക് 6 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.

ടിക്ടോക്ക് നോണ്‍ ഗെയിമിംഗ് ആപ്പുകളുടെ കൂട്ടത്തില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ മൂന്നാം സ്ഥാനത്താണ് ടിക് ടോക്. 70.4 കോടി ഡൗണ്‍ലോഡ് നടന്ന വാട്ട്‌സ്ആപ്പിനും, 63.6 കോടി ഡൗണ്‍ലോഡ് നടന്ന ഫേസ്ബുക്ക് മെസഞ്ചറിനും പിന്നിലാണ് ടിക് ടോക്. ടിക്ടോകിന്റെ ഈ വര്‍ഷം 61.4 കോടി ഡൗണ്‍ലോഡ് നേടി. ഫേസ്ബുക്ക് ടിക്ടോകിന് പിന്നിലായാണ് വരുന്നത് 58.7 ആണ് ഫേസ്ബുക്കിന്റെ ഡൗണ്‍ലോഡിംഗ്. ഇന്‍സ്റ്റഗ്രാം ആണ് അഞ്ചാം സ്ഥാനത്ത് 37.6 കോടി ഡൗണ്‍ലോഡ്.

Top