ടിക് ടോകിന് കടുത്ത വെല്ലുവിളിയുമായി ഇന്ത്യയുടെ ചിങ്കാരി ആപ്പ്

റായ്പൂർ: ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന വ്യാപക പ്രചാരണത്തിന് ഇടയിൽ ടിക് ടോകിന് ശക്തമായ വെല്ലുവിളിയുമായി ഇന്ത്യയുടെ ചിങ്കാരി ആപ്പ്.

ഛത്തീസ്ഗഡിലെ ഒരു ഐടി വിദഗ്ധനും ഒഡീഷയിലേയും കർണാടകയിലേയും ഡെവലപ്പർമാരും ചേർന്നാണ് ചിങ്കാരി പുറത്തിറക്കിയത്.ഇതിനോടകം 2.5 ലക്ഷം ആളുകളാണ് ചിങ്കാരി ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്.ഭിലായ് സ്വദേശിയായ സുമിത് ഘോഷാണ് ചിങ്കാരി ആപ്പിന് പിന്നിലെ ടെക് വിദഗ്ധൻ.

യുജനങ്ങൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന ചൈനീസ് ആപ്പായ ടിക് ടോകിന് അപ്രതീക്ഷിത വെല്ലുവിളിയാണ് ചിങ്കാരി ആപ്പ് സൃഷ്ടിച്ചിട്ടുള്ളത്.

Top