ടിക് ടോക് നിരോധന ഗാനവുമായി ശിവകാര്‍ത്തികേയനും അനിരുദ്ധും

യടുത്തിടെയാണ് ചൈനയുടെ 59 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇതില്‍ ടിക് ടോക് നിരോധിച്ചത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ടിക് ടോക് നിരോധനത്തെ പ്രമേയമാക്കി ഒരു ഗാനം ഒരുങ്ങുകയാണ്. ഡോക്ടര്‍ എന്ന തമിഴ് ചിത്രത്തിലാണ് ഈ ഗാനം ഒരുങ്ങുന്നത്.

ചിത്രത്തിന്റൈ സംവിധായകനും നടനും കൂടിയായ ശിവകാര്‍ത്തികേയനാണ് ഗാനത്തിന്റെ ടീസര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാറും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ജൂലായ് 16ന് ഗാനം പുറത്തിറങ്ങും.

പ്രിയങ്ക അരുള്‍ മോഹനാണ് നായികാ വേഷത്തിലെത്തുന്നത്. വിനയ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിജയ് കാര്‍ത്തിക് സിനിമാറ്റോഗ്രഫര്‍. ആര്‍ നിമലാണ് എഡിറ്റിംഗ്.

Top