ഉറക്കത്തിലും ജാഗരൂകര്‍; ഇത് ചൈനീസ് ആര്‍മി അല്ല ടിക് ടോക് ആര്‍മി, ട്രോള്‍

ഡാക്ക് സംഘര്‍ഷത്തിന് ശേഷം ഇന്ത്യയിലും ചൈനയിലും സമൂഹമാധ്യമങ്ങളില്‍ വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്.

ചൈനീസ് ഉല്പന്ന ബഹിഷ്‌കരണം സംബന്ധിച്ച് ഇന്ത്യയില്‍ വന്‍ പ്രചാരണമാണ് സമൂഹമാധ്യമങ്ങളിലുള്ളത്. കൊറോണയെ ‘കുങ് ഫ്‌ളു’ എന്നു വിളിച്ചു ചൈനയെ പരിഹസിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്കും ഇന്ത്യയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചൈനീസ് മാധ്യമമായ ‘ഗ്ലോബല്‍ ടൈംസ്’ പ്രസിദ്ധീകരിച്ച ഒരു ടിക്ടോക് വിഡിയോയ്‌ക്കെതിരെ ഇന്ത്യയില്‍ നിന്നു വലിയ ട്രോളുകളാണു വരുന്നത്. ബോളിവുഡ് തിരക്കഥ പോലുള്ള വീഡിയോ എന്നാണ് ഇന്ത്യയില്‍ ഇതിനെതിരെ ഉയരുന്ന വിമര്‍ശനം.

ചൈനീസ് സൈനികര്‍ ഉറങ്ങുമ്പോള്‍ ആരോ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ പകുതി ഉറക്കത്തിലും സൈനികന്‍ അതിനെ ചെറുക്കുന്നു. കടുത്ത പരിശീലനം ലഭിച്ചതു കൊണ്ട് ഉറക്കത്തില്‍ പോലും ആര്‍ക്കും തോക്ക് തട്ടിയെടുക്കാനാവില്ലെന്ന് ഗ്ലോബല്‍ ടൈംസ് പറയുന്നു. വീഡിയോയില്‍ ടിക്ടോക്കിന്റെ വാട്ടര്‍മാര്‍ക്കും ഉണ്ട്.

എന്നാല്‍ തിരക്കഥയ്ക്കനുസരിച്ച് അഭിനയിക്കുന്ന ‘ടിക്ടോക് ആര്‍മി’ എന്നാണ് സമൂഹമാധ്യമങ്ങളില്‍് ഉയരുന്ന പരിഹാസം. ഇത്രയും അമിതാഭിനയം വേണ്ടിയിരുന്നോ എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

Top