ടിക് ടോക്ക് ഇന്ത്യ മേധാവിയായി നിഖില്‍ ഗാന്ധി ചുമതലയേറ്റു

ന്യൂഡല്‍ഹി: മുന്‍ ടൈംസ് നെറ്റ് വര്‍ക്ക് ഉദ്യോഗസ്ഥനായ നിഖില്‍ ഗാന്ധി ടിക് ടോക്ക് ഇന്ത്യ മേധാവിയായി ചുമതലയേറ്റു. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിഖില്‍ ഗാന്ധി ചൈനീസ് ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിന്റെ അടുത്തഘട്ട വികസനത്തിന് നേതൃത്വം നല്‍കും എന്നാണ് ടിക് ടോക്കിന്റെ മാതൃകമ്പനി ബൈറ്റ്ഡാന്‍സ് അറിയിക്കുന്നത്.ിടിക്ടോക്കിന്റെ ഇന്ത്യയിലെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

രാജ്യത്ത് ടിക് ടോക്കിന്റെ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നിഖില്‍ ഗാന്ധി പറഞ്ഞു.’രാജ്യത്തിന്റെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ കമ്മ്യൂണിറ്റിക്ക് അനുദിനം മൂല്യം നല്‍കുന്ന ഒരു പ്ലാറ്റ്ഫോം നിര്‍മിക്കുന്നതിന് ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 20 കൊല്ലമായി ഇന്ത്യയിലെ വിവിധ മാധ്യമ വിനോദ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തി പരിചയവുമായാണ് നിഖില്‍ ടിക്ടോക്കില്‍ എത്തുന്നത്.

വാള്‍ട്ട് ഡിസ്‌നി, യൂടിവി, വയകോം എന്നീ കമ്പനികളിലും നിഖില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ടിക് ടോക്കിന് 200 ദശലക്ഷം ഉപയോക്താക്കള്‍ ഉണ്ടെന്നാണ കണക്ക്. ഇന്ത്യയില്‍ 2017 ലാണ് ടിക്ടോക് എത്തുന്നത്.

Top