വാ​യ്പാ മൊ​റ​ട്ടോ​റി​യം: തെരഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് ടി​ക്കാ​റാം മീ​ണ

തിരുവനന്തപുരം : കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിനുള്ള ഫയല്‍ സംസ്ഥാന സര്‍ക്കാരിന് മടക്കിയടച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി വിവാദമാക്കേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

ഇക്കാര്യത്തില്‍ മുഖ്യ തെര. ഓഫീസര്‍ എന്ന നിലയിലുള്ള തന്റെ കടമ നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും മീണ വ്യക്തമാക്കി. മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം എന്തിനുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തിയാല്‍ വീണ്ടും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കർഷകരെ സഹായിക്കാനാണെങ്കിൽ മൊറോട്ടോറിയം കാലാവധി നീട്ടുന്ന കാര്യത്തിൽ സര്‍ക്കാര്‍ കൃത്യമായ ന്യായീകരണം അറിയിക്കണമായിരുന്നുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. വ്യക്തമായ കാരണത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ തനിക്ക് കമ്മീഷനോട് ശുപാർശ സമർപ്പിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നേരത്തെ തള്ളിയിരുന്നു.

Top