സ്ഥാനമാറ്റം സ്വന്തം താത്പര്യ പ്രകാരമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: തന്നെ സ്ഥാനത്ത് നിന്നും മാറ്റിയതല്ലെന്നും തീരുമാനം സ്വന്തം താത്പര്യ പ്രകാരമാണെന്നും മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സംസ്ഥാനത്ത് കള്ളവോട്ടില്ലെന്നും സല്‍പ്പേരിന് കളങ്കം ചാര്‍ത്താനുള്ള ആരോപണമാണ് കള്ളവോട്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ ഒരു പരാതിയുമുണ്ടായില്ലെന്നും ഒരു കാര്യവും അവിഹിതമായി ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പടിയിറങ്ങുന്നത് സന്തോഷത്തോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ സ്ഥാനത്ത് നിന്ന് ടീക്കാറാം മീണയെ മാറ്റി പകരം സഞ്ജയ് കൗളിനെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി നിയമിച്ചു.

 

Top