ടിക്കാറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ശ്രീധരൻപിള്ള

sreedharanpilla

തിരുവനന്തപുരം : സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. താന്‍ വെളിവുകേട് പറഞ്ഞു നടക്കുകയാണ് എന്ന് ടിക്കാറാം മീണ പറഞ്ഞതായും മീണക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

അതേസമയം തെരഞ്ഞെടുപ്പില്‍ ബിജെപി കാഴ്ചവെച്ചത് മികച്ച പ്രകടനമാണെന്നും ജന പിന്തുണ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചില മണ്ഡലങ്ങളില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ തനിക്കെതിരെ എടുത്ത ആദ്യ കേസിലെ ആരോപണം ശരിയായി. ബിജെപി അജണ്ട നിശ്ചയിച്ചു. ബിജെപി നേട്ടം കൊയ്യും എന്ന പാര്‍ട്ടി വിലയിരുത്തല്‍ യാഥാര്‍ത്ഥ്യമായെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Top