ഇനി ‘ടിക് ടോക്’ സ്മാര്‍ട്ട് ഫോണും; സ്ഥിരീകരണവുമായി ബൈറ്റ് ഡാന്‍സ്

മുംബൈ: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുമെന്നു സ്ഥിരീകരിച്ച് ടിക് ടോക് ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ടിസന്‍ ടെക്നോളജിയുമായി സഹകരിച്ചാണ് ഫോണുകള്‍ ഇറക്കുക.

ഫോണില്‍ ആന്‍ഡ്രോയിഡ് ആയിരിക്കുമോ മറ്റേതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റം ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഫോണിന്റെ സവിശേഷതകള്‍ സംബന്ധിച്ച വിവരങ്ങളും ടിക് ടോക്ക് വെളിപ്പെടുത്തിയിട്ടില്ല.

മ്യൂസിക്കലി ആപ്പിനെ ഏറ്റെടുത്താണു ബൈറ്റ് ഡാന്‍സ് ടിക് ടോക് ആരംഭിച്ചത്. ഫ്ളിപ്ചാറ്റ് എന്ന പേരില്‍ മെസേജിങ് സേവനവും ടിക് ടോക് ആരംഭിച്ചിട്ടുണ്ട്. ഫോണ്‍ ടിക് ടോക് ഉപയോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതും വിപണിയിലെ മറ്റു ഫോണുകളുമായി കിടപിടിക്കുന്നതുമാകുമെന്നാണ് വിലയിരുത്തല്‍.

Top