ടിക് ടോക്കിൽ വീഡിയോയുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നതായി റിപ്പോട്ട്

ഷോര്‍ട്ട്-വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിൽ വീഡിയോകളുടെ ദൈര്‍ഘ്യം കൂട്ടാനൊരുങ്ങുന്നതായി റിപ്പോട്ടുകൾ. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ നിര്‍മിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കാനുള്ള പരീക്ഷണത്തിലാണ് ടിക് ടോക്കെന്നാണ് സൂചന. മുഖ്യ എതിരാളിയായ യൂട്യൂബുമായി മത്സരിക്കാനാണ് ടിക് ടോക്കിന്റെ ശ്രമം. സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് ആയ മാറ്റ് നവാരയാണ് ഈ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

നിലവില്‍ ടിക് ടോക്കില്‍ നിര്‍മിക്കുന്ന വീഡിയോയ്ക്ക് ഒരു മിനിറ്റ് ദൈർഘ്യമാണുള്ളത്. മൂന്ന് മിനിറ്റ് വീഡിയോകള്‍ ടിക് ടോക്കില്‍ വരുന്നതോടെ ക്രിയേറ്റര്‍മാര്‍ക്ക് വീഡിയോകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കുള്ള അവസരം ലഭിക്കും.

Top