ടിക് ടോക്ക് നിരോധനം; ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ നഷ്ടം

ന്യൂഡല്‍ഹി: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്ക് നിരോധിക്കപ്പെട്ടതിനാല്‍ ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടം നേരിടുന്നു.ടിക് ടോക്കിന്റെ ഡെവലപ്പര്‍മാരായ ബെയ്ജിംഗ് ബൈറ്ര്ഡാന്‍സ് ടെക്നോളജി കമ്പനിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്. ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ 250 പേരുടെ ജോലിയും നഷ്ടമായെന്ന് കമ്പനി അധികൃതര്‍ പറയുന്നു.

ഇന്ത്യയില്‍ 30 കോടിയോളം ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്. ആഗോളതലത്തില്‍ 100 കോടി ഉപയോക്താക്കളും ഉണ്ടായിരുന്നു.

സാംസ്‌കാരിക മ്യൂല്യങ്ങളെ തരം താഴ്ത്തുന്നു, അശ്ലീലത പ്രചരിപ്പിക്കുന്നു, സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കുന്നു, കൗമാരക്കാര്‍ക്കിടയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നു തുടങ്ങിയ പരാതികളാണ് ടിക് ടോക്കിനെതിരെ ഉന്നയിക്കപ്പെട്ടത്.

ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചത്. ടിക് ടോക്കിന് നിരോധനമേര്‍പ്പെടുത്തിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചതോടെയാണ് നിരോധനം നിലവില്‍ വന്നത്. നിരോധനം ഏര്‍പ്പെടുത്തിയതോടെ ഗൂഗിള്‍ തങ്ങളുടെ പ്ലേസ്റ്റോറില്‍ നിന്ന് ടിക് ടോക്ക് നീക്കും ചെയ്തിരുന്നു.

Top