ചൈനീസ് ആപ്പായ ടിക്ക് ടോക്ക് പിന്‍വലിച്ച് ഗൂഗിള്‍

ചൈനീസ് ആപ്പായ ടിക്ക് ടോക്ക് പിന്‍വലിച്ച് ഗൂഗിള്‍. ഇനി മുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ടിക്ക് ടോക്ക് ആപ്പ് ലഭ്യമല്ല.

യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ള ആപ്പാണ് ടിക്ക് ടോക്ക്. എന്നാല്‍ ടിക്ക് ടോക്കില്‍ വരുന്ന വീഡിയോകള്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് പൂര്‍ണമായും നിരോധിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന്‍ പ്രകാരം ടിക്ക് ടോക്ക് പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആപ്പിള്‍, ഗൂഗിള്‍ തുടങ്ങിയവയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പ്രകാരം ആണ് ഗൂഗിള്‍ തങ്ങളുടെ പ്ലേ സ്‌റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ചിരിക്കുന്നത്.

ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്.

Top