കാത്തിരിപ്പിന് വിരാമം ;ആദ്യത്തെ സ്‌പേസ് ചിത്രം ‘ടിക് ടിക് ടിക്’ ജൂണ്‍ 22ന് തീയേറ്ററുകളിലേക്ക്

വേറിട്ട കഥാപാത്രങ്ങള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്ന ജയം രവിയുടെ പുതിയ ചിത്രമാണ് ‘ടിക് ടിക് ടിക്’. ചിത്രം ഈ മാസം 22ന് തീയേറ്ററുകളിലെത്തും. ശക്തി സുന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ തന്നെ ആദ്യ ബഹിരാകാശ ചിത്രം എന്ന റെക്കോര്‍ഡും സ്വന്തമാക്കാനാണ് ഒരുങ്ങുന്നത്.

ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന ക്ഷുദ്ര ഗ്രഹത്തെ നേരിടാന്‍ ശ്രമിക്കുന്ന ഒരു സംഘം ശാസ്ത്രഞ്ജരുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തമിഴില്‍ ശക്തി സുന്ദര്‍ ഒരുക്കിയ മൂന്ന് ചിത്രങ്ങളും വ്യത്യസ്ഥ പ്രമേയങ്ങള്‍ കൈകാര്യം ചെയ്തവയായിരുന്നു. ആദ്യ ചിത്രമായ നാണയം തമിഴില്‍ ഹിറ്റായിരുന്നു.

പിന്നീട് വന്ന ‘നായ്ഗള്‍ ജാഗ്രതൈ’ എന്ന ചിത്രം ഒരു പൊലീസ് നായയുടെ കഥയായിരുന്നു പറഞ്ഞത്. തെന്നിന്ത്യയിലെ തന്നെ ആദ്യ സോംബി ചിത്രമായ മിരുതാനും ബോക്‌സ്ഓഫീസില്‍ പണം വാരി. മിരുതാന്‍ വിജയിച്ചതിന് പിന്നാലെയാണ് ശക്തി പുതിയ ബഹിരാകാശ ചിത്രത്തിന്റെ കഥയുമായി ജയം രവിയെ സമീപിച്ചത്. ജയം രവിയെ കൂടാതെ ആരോണ്‍ അസീസ്, നിവേദ പെതുരാജ്, രമേഷ് തിലക് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. മിരുതാന്‍ സംവിധായകന്‍ ആയതുകൊണ്ടുതന്നെ ചിത്രത്തെ വന്‍ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കിക്കാണുന്നത്.

Top