ടിക് ടോകിന് പകരം ‘ടിക് ടിക്’ ; മെയ്ഡ് ഇന്‍ കേരള

ചൈനയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെട്ടപ്പോള്‍ ഉപയോക്താക്കളെല്ലാം വളര വിഷമത്തിലായിരുന്നു. വിഷമിച്ചവരില്‍ നല്ലൊരു ഭാഗവും ടിക് ടോക് പ്രേമികളായിരിക്കും. ടിക് ടോക്ക് നിരോധിക്കപ്പെട്ടതിന് പിന്നാലെ ടിക് ടോക്കിനെ പോലുള്ള മറ്റ് ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

ഇപ്പോഴിതാ ടിക് ടോക് പ്രേമികള്‍ക്കായി ‘ടിക് ടിക്’ എന്ന പുതിയ ആപ്ലിക്കേഷനുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം പോങ്ങമ്മൂട് സ്വദേശി ആശിഷ്. ‘ടിക് ടിക് – മെയ്ഡ് ഇന്‍ ഇന്ത്യ’ എന്ന ആപ്പ് രണ്ടു ദിവസം കൊണ്ട് പത്ത് ലക്ഷത്തിലധികം ആളുകളാണ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.

ടിക് ടോക്കിന് സമാനമായി തന്നെ ടിക് ടികില്‍ വീഡിയോ എടുത്ത് സ്വന്തമായി എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യാവുന്നതാണ്.

കാര്യവട്ടം എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ഐ.ടി. വിദ്യാര്‍ത്ഥിയാണ് ആശിഷ്.

Top