ടൈഗര്‍ ഷ്‌റോഫിന്റെ ഗണപത് ടീസര്‍ പുറത്തിറങ്ങി

ടൈഗര്‍ ഷ്‌റോഫിനെ നായകനാക്കി വികാസ് ബാല്‍ ഒരുക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ഗണപത് ടീസര്‍ പുറത്തിറങ്ങി. 2070 ഭാവിയില്‍ ലോകത്തു നടക്കുന്ന സംഭവങ്ങളാണ് സിനിമയുെട പ്രമേയം. ക്രിതി സനോണ്‍ നായികയാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. റഹ്‌മാന്‍ ഈ സിനിമയിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നു. നടി ശ്രുതി മേനോനും സിനിമയുടെ ഭാഗമാണ്. ജമീല്‍ ഖാന്‍, സിയാദ് ബക്രി, ഗിരിഷ് കുല്‍ക്കര്‍ണി എന്നിവരാണ് മറ്റ് താരങ്ങള്‍.ഒക്ടോബര്‍ 20ന് റിലീസിനെത്തുന്ന ചിത്രം 200 കോടിയാണ് ബജറ്റ്. പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം അഞ്ച് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും. പ്രഭാസ്, ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍ എന്നിവരുടെ വരാനിരിക്കുന്ന കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന് സമാനമാണ് ടീസറിന്റെ രൂപവും ഭാവവും എന്നാണ് പ്രേഷകര്‍ അഭിപ്രായപ്പെടുന്നത്.

Top