ടൈഗര്‍ ഷ്‌റോഫ് ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു

ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് ഹോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നു. പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ലോറന്‍സ് കാസനോഫ് നിര്‍മ്മിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിലൂടെയാണ് ടൈഗറിന്റെ ഹോളിവുഡ് അരങ്ങേറ്റം.

എമ്മി പുരസ്‌കാര ജേതാവും ബാറ്റ്മാന്‍ സിരീസിന്റെ തിരക്കഥാരചയിതാവുമായ സീന്‍ കാതറിന്‍ ഡെറെക്ക് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ജാക്കി ചാനാണ് നായകന്‍. ബ്രൂസ്ലീയുടെ മകള്‍ ഷാനണ്‍ ലീയും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹീറോപന്തി, ബാഗി, ബാഗി 2 എന്നീ ചിത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത നടന്‍ കൂടിയാണ് ടൈഗര്‍ ഷ്‌റോഫ്.

Top