ഡൈവിംഗിനിടെ ടൈഗര്‍ സ്രാവിന്റെ ആക്രമണം; ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക്: വെള്ളത്തില്‍ ഡൈവിംഗ് നടത്തുന്നതിനിടെ ടൈഗര്‍ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടു.

മന്‍ഹാട്ടന്‍ പ്രൈവറ്റ് ഇക്വിറ്റി ഡയറക്ടറായ രോഹിത ഭണ്ഡാരി (49) ആണ് കൊല്ലപ്പെട്ടത്.

ഡൈവിംഗ് പരിശീലകനോടൊപ്പമായിരുന്നു രോഹിത വെള്ളത്തിലേക്ക് ഇറങ്ങിയത്. ടൈഗര്‍ ഷാര്‍ക്ക് വിഭാഗത്തില്‍പ്പെട്ട സ്രാവ് പെട്ടെന്ന് ഇവരെ ആക്രമിക്കുകയായിരുന്നു.

എന്നാല്‍ കാലിന് ഗുരുതരമായി പരിക്കേറ്റ രോഹിതയെ വെള്ളത്തില്‍ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രക്തം വാര്‍ന്നുപോയതാണ് മരണകാരണമെന്ന് കോസ്റ്ററിക്ക പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. രോഹിതയെ രക്ഷിക്കാന്‍ ശ്രമിച്ച പരിശീലകനും സ്രാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

കോസ്റ്ററിക്കായില്‍ സന്ദര്‍ശനത്തിന് എത്തിയ പതിനെട്ട് അമേരിക്കന്‍ വിനോദ സഞ്ചാരികളില്‍ ഒരാളായിരുന്നു രോഹിത ഭണ്ഡാരി.

മംഗലാപുരം സ്വദേശിയായ ഭണ്ഡാരി 2013 മുതല്‍ കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്സിന്റെ ഇന്‍വെസ്റ്റ് മെന്റ് ഹോമില്‍ ജീവനക്കാരിയാണ്. അപ്പര്‍ ഈസ്റ്റ് സൈഡില്‍ താമസിച്ചിരുന്ന ഭണ്ഡാരി മന്‍ഹാട്ടന്‍ ചാരിറ്റി സര്‍ക്യൂട്ടില്‍ സ്ഥിരസാന്നിധ്യമായിരുന്നു.

വിവിധയിനം സ്രാവുകളുടെ സങ്കേതമാണ് കൊക്കോബു ഐലന്റിലെ നാഷണല്‍ പാര്‍ക്ക്.

Top