ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായി വേഷമിടാന്‍ താത്പര്യമുണ്ടെന്ന് ടൈഗര്‍ ഷ്രോഫ്

ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായി വേഷമിടാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫ്.

ഫുട്സാല്‍ സീസണ്‍ 2ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ടൈഗര്‍ ഷ്രോഫ് തന്റെ ആഗ്രഹം പറഞ്ഞത്.

ഏത് കായികതാരത്തിന്റെ ജീവിതം സിനിമയായി കാണണമെന്നാണ് ആഗ്രഹിക്കുന്നത്.

ഏത് കായിക താരമായി വേഷമിടുന്നതിനാണ് ആഗ്രഹം എന്നീ ചോദ്യങ്ങള്‍ക്കായിരുന്നു റൊണാള്‍ഡോയായി വേഷമിടാനാണ് തനിക്ക് ആഗ്രഹമെന്ന് ടൈഗര്‍ ഷ്രോഫ് പറഞ്ഞത്.

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞ്യോയുടെ ജീവിതം പറയുന്ന സിനിമ വരണം.റൊണാള്‍ഡോ കടന്നുവന്ന വഴികള്‍ സിനിമയിലൂടെ എല്ലാവരും അറിയണം എന്നും താരം പറഞ്ഞു.

 

Top