കാട്ടാനയുടെ ആക്രമണത്തില്‍ നാഗര്‍ഹൊള കടുവാസങ്കേതം മേധാവി കൊല്ലപ്പെട്ടു

elephant attack

കല്‍പ്പറ്റ : കേരള അതിര്‍ത്തിയോടു ചേര്‍ന്ന നാഗര്‍ഹൊള കടുവാസങ്കേതം മേധാവി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കാട്ടുതീ ഉണ്ടായ കേരള അതിര്‍ത്തിയിലെ കക്കനംകോട്ട വനത്തില്‍ പരിശോധനയ്‌ക്കെത്തിയ തമിഴ്‌നാട് കേഡര്‍ ഐഎഫ്എസ് ഉദ്യോഗസ്ഥനായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്.

പരിശോധനയ്ക്കായി എത്തിയ മണികണ്ഠനു നേരെ കാട്ടില്‍നിന്നു വന്ന കൊമ്പനാന പാഞ്ഞടുത്ത് ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ഇദ്ദേഹത്തെ എച്ച്ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Top