വയനാട്ടിൽ ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു

കല്‍പ്പറ്റ: വയനാട് ആദിവാസി യുവാവിനെ കടുവ കടിച്ചു കൊന്നു. വന്യജീവി സങ്കേതത്തില്‍ വച്ചായിരുന്നു കടുവ കൊന്നത്. കുറിച്യാട് റേഞ്ചിലുള്ള വടക്കനാട് പച്ചാടി കോളനി നിവാസിയായ ജടയനാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം മുതല്‍ ജടയനെ കാണാനില്ലായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ബുധനാഴ്ച രാവിലെ കാട്ടില്‍നിന്ന് പാതിഭക്ഷിച്ച നിലയില്‍ മൃതദേഹം വനപാലകര്‍ കണ്ടെത്തുകയായിരുന്നു. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തി വരികയാണെന്നും ആണ് റിപ്പോർട്ട്.

Top