കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ വനപാലകനെ കടുവ കടിച്ച് കൊന്നു

നൈനിതാല്‍:വനപാലകനെ കടുവ കടിച്ച് കൊന്നു. കലഗഡിലെ കോര്‍ബെറ്റ് കടുവ സങ്കേതത്തില്‍ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. സോഹന്‍ സിംഗ്(23) എന്ന വനപാലകനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

കുമവോണ്‍ മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി തവണ മനുഷ്യര്‍ക്ക് നേരെ മൃഗങ്ങളുടെ ആക്രമണം ഉണ്ടായിരുന്നു. നൈനിതാല്‍ ജില്ലയിലെ ദക്ഷിണ ഗൗല വനമേഖലയില്‍ ഉമ ആര്യ എന്ന 23 കാരിക്ക് പുലിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.

Top