70 ഓളം ബംഗാള്‍ കടുവകളെ കൊന്ന കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് പിടിയില്‍

ധാക്ക: 70 ഓളം ബംഗാള്‍ കടുവകളെ കൊന്ന കുപ്രസിദ്ധ വേട്ടക്കാരന്‍ ടൈഗര്‍ ഹബീബ് അറസ്റ്റിലായി. ടൈഗര്‍ ഹബീബ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഹബീബ് താലുഖ്ദറിനെയാണ് ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തത്. വംശനാശ ഭീഷണി നേരിടുന്ന ബംഗാള്‍ കടുവകളെയാണ് കഴിഞ്ഞ 20 വര്‍ഷക്കാലമായി ടൈഗര്‍ ഹബീബ് ക്രൂരമായി വേട്ടയാടിയിരുന്നത്.

ഇതുവരെ ഏകദേശം 70 ലധികം കടുവകളെ ഇയാള്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ രഹസ്യമായി നടത്തിയ നീക്കത്തിനൊടുവിലാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. സംഭവത്തില്‍ വര്‍ഷങ്ങളായി ഇയാളെ ബംഗ്ലാദേശ് പോലീസ് അന്വേഷിച്ച് വരികയായിരുന്നു.

കടുവകളെ കൊന്ന് തൊലിയും, എല്ലും, ഇറച്ചിയും വേറെ വേറെയാക്കി വില്‍പ്പന നടത്തിയിരുന്നു. കടുവകളെ കൂടാതെ കാട്ടിലെ മറ്റു പല മൃഗങ്ങളെയും ഇയാള്‍ വേട്ടയാടി പിടിച്ചിട്ടുണ്ട്.

Top