വയനാട്ടില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കടുവയുടെ സാന്നിധ്യം; തുരത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു

കല്‍പ്പറ്റ: ജനങ്ങളെ ഭീതിയിലാഴ്ത്തി പുല്‍പ്പള്ളി, മരക്കടവ് പ്രദേശത്ത് കടുവയുടെ സാന്നിധ്യം. എന്നാല്‍, കടുവയെ തുരത്തുന്നതിനുള്ള വനംവകുപ്പിന്റെയും നാട്ടുകാരുടെയും ശ്രമങ്ങള്‍ ഫലം കണ്ടിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കര്‍ണാടക കാട്ടിലേക്ക് കടുവയെ തുരത്താന്‍ ശ്രമിച്ചെങ്കിലും പ്രദേശത്തെ മുളങ്കാട് വിട്ടിറങ്ങാന്‍ കടുവ തയ്യാറായില്ല. പുഴയിലേക്ക് ചാടി മറുകര ലക്ഷ്യമാക്കി കടുവ നീന്തിയെങ്കിലും പിന്നീട് മരക്കടവ് ഭാഗത്തേക്ക് തന്നെ തിരിച്ച് നീന്തി കയറുകയായിരുന്നു. കടുവ വന്നുകയറിയ മുളങ്കാടിനരികെ ടയര്‍ കത്തിച്ചും ചെണ്ടകൊട്ടിയുമുള്ള തുരത്തല്‍ ശ്രമങ്ങള്‍ പരാജയപ്പെടുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

Top