സുഹൃത്തിനെതിരെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തുവെന്ന പരാതിയുമായി യുവതി. ബിസിനസ് ആവശ്യത്തിന് ദുബായിലേക്ക് വിളിച്ചു വരുത്തിയ ശേഷം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. പ്രതി 25 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
നാദാപുരം സ്വദേശിയായ സുഹൃത്തിനെതിരെയാണ് ഇരുപത്തിയഞ്ചുകാരിയുടെ പരാതി. ബിസിനസ് ആവശ്യത്തിനായി ദുബായിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പീഡനം. പിന്നീട് 25 ലക്ഷം രൂപ നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചു. വഴങ്ങാത്തതിനെ തുടര്‍ന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതായും അതിജീവിത. മാനസികമായി തളര്‍ന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും അതിജീവിത പറഞ്ഞു. അതേസമയം, വടകര റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയായ നാദാപുരം സ്വദേശി വിദേശത്താണെന്നും പൊലീസ് അറിയിച്ചു.