ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവുമായി കൈകോര്‍ക്കുമെന്ന് മായാവതി

bsp-leader-mayavathi

ലഖ്‌നൗ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷം ഇക്കാര്യം ഔദ്യോദികമായി പ്രഖ്യാപിക്കുമെന്നും മായാവതി പറഞ്ഞു.

ദക്ഷിണേന്ത്യയില്‍ ജനതാദള്‍ എസ് നേതാവ് ദേവഗൗഡയുമായും ബിഎസ്പി സഖ്യമുണ്ടാക്കിയിട്ടുണ്ട്. അങ്ങനെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപി ഇതര ബദലിന്റെ ബലത്തില്‍ മത്സരിക്കാനാണ് മായാവതി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ഉത്തര്‍പ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി-എസ്പി സഖ്യം വിജയം നേടിയിരുന്നു. ഇതിനു പിന്നാലെയാണ് മായാവതിയുടെ വെളിപ്പെടുത്തല്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി, ജനതാദള്‍-എസുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ബംഗളൂരുവില്‍ ജനതാദള്‍-എസിനായി പ്രചാരണത്തിന് എത്തിയതായിരുന്നു മായാവതി.

Top