വിവാഹമിങ്ങടുത്തു; സൗഭാഗ്യ തിരക്കിലാണ്, ഹല്‍ദി ആഘോഷം പങ്കുവച്ച് ടിക് ടോക് താരം

വിവാഹ തിരക്കിലാണ് ടിക് ടോക്കിലൂടെയും നൃത്ത വിസ്മയങ്ങളിലൂടെയും ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ സൗഭാഗ്യ വെങ്കിടേഷ്. സിനിമ സീരിയല്‍ നടി താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സുഹൃത്തായിരുന്ന അര്‍ജുന്‍ ശേഖര്‍ ആണ് വരന്‍. കഴിഞ്ഞ മാസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ഇതിന്റെ ചിത്രങ്ങള്‍ സൗഭാഗ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൗഭാഗ്യയുടെ മൈലാഞ്ചി-മഞ്ഞള്‍ കല്യാണത്തിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഫെബ്രുവരി 19,20 തീയതികളില്‍ ഗുരുവായൂരില്‍ വച്ചാണ് തമിഴ് ബ്രാഹ്മണ ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ നടക്കുക.

Top