ടിക്ക്‌ടോക്ക് തുണച്ചു; രണ്ട് വര്‍ഷം മുമ്പ് കാണാതായ ബധിരനും മൂകനുമായ ആളെ കണ്ടെത്തി

ലുധിയാന: ടിക് ടോക് വീഡിയോയിലൂടെ രണ്ട് വര്‍ഷം മുമ്പ് കാണാതായ ബധിരനും മൂകനുമായ ആളെ കണ്ടെത്തി കുടുംബം. തെലങ്കാനയിലെ ഭദ്രദ്രി കോത്തഗുഡെം ജില്ലയിലാണ് സംഭവം. 2018 ഏപ്രിലിലാണ് കോത്തഗുഡെം സ്വദേശിയായ റോഡം വെങ്കിടേശ്വര്‍ലുവിനെ കാണാതായത്. ഇതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും വെങ്കിടേശ്വര്‍ലുവിനെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം തിരിച്ചുവരാത്തതോടെ മരിച്ചെന്ന് കരുതി അന്ത്യകര്‍മ്മങ്ങളും നടത്തിയിരുന്നു.

എന്നാല്‍, ലോക്ക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ടിക് ടോക് വീഡിയോ ആണ് പുനഃസമാഗമത്തിന് വഴിതെളിച്ചത്. അടുത്തിടെയാണ് പൊലീസ് കോണ്‍സ്റ്റബിള്‍ അജയ്ബ് സിംഗ്, ലുധിയാനയിലെ സിവില്‍ ലൈന്‍സ് ഏരിയയിലെ ഒരു മാളിന് സമീപം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിച്ചത്. പിന്നാലെ ഈ വീഡിയോ ടിക് ടോക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമത്തിലെ ഒരാള്‍ ഈ വീഡിയോ കാണുകയും വെങ്കിടേശ്വര്‍ലുവിനെ തിരിച്ചറിയുകയുമായിരുന്നു.

Top