ഇനി ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

തിരുവനന്തപുരം: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പു വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാനുള്ള സൗകര്യമായി. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും അതുവരെ ടിക്കറ്റ് ലഭിക്കും. ഒക്ടോബര്‍ പത്തുമുതല്‍ ഈ ക്രമീകരണം നടപ്പാക്കുമെന്ന് റെയില്‍വേ അറിയിച്ചു.

നേരത്തെ, നിര്‍ത്തി വെച്ചിരുന്ന ട്രെയിനുകള്‍ പ്രത്യേക സര്‍വീസുകളായി പുനഃരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുന്നേ റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. സ്റ്റേഷനുകളില്‍ യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്താനുള്ള സമയം നല്‍കാനായിരുന്നു ഇത്. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് ഇപ്പോള്‍ നിയന്ത്രണത്തില്‍ ഇളവുവരുത്തുന്നത്.

Top