ടിക്കറ്റ് വില വർധനവ് സിനിമ വ്യവസായത്തിന് തിരിച്ചടി ; ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ടിക്കറ്റ് വില വർധനവ് പ്രേക്ഷകരെ തീയേറ്ററുകളിൽനിന്നും അകറ്റി നിർത്തുന്നുവെന്ന് തമിഴ് താരം ഉദയനിധി സ്റ്റാലിൻ.

ജിഎസ്ടിയുടെ പുതിയ നിർമാണം ദീർഘകാലത്തെ വ്യവസായത്തിന് പ്രയോജനം ചെയ്യുമെന്നും , എന്നാൽ നിലവിൽ ഇപ്പോഴത്തെ സ്ഥിതി ഏറെ ബാധിക്കുന്നത് ചെറിയ സിനിമകൾക്കാണെന്നും സ്റ്റാലിൻ പറയുന്നു .

മഹേഷിന്റെ പ്രതികാരം തമിഴ് റീമേക്കിൽ നായകനാകുന്നത് ഉദയനിധി സ്റ്റാലിനാണ്.അനുവദനീയമായ ടിക്കറ്റ് വിലയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നത് പ്രതീക്ഷ നൽകുന്നു എന്നും സ്റ്റാലിൻ പറഞ്ഞു .

Top