ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കെഎംആര്‍എല്‍, പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ 30 രൂപ

കൊച്ചി: കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ച് കെഎംആര്‍എല്‍.

30 രൂപയാണു പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള മെട്രോയുടെ ടിക്കറ്റ് നിരക്ക്. ആലുവ മുതലാകുമ്പോള്‍ നിരക്ക് 50 രൂപയാകും. കൊച്ചി മെട്രോയുടെ സ്മാര്‍ട്ട് കാര്‍ഡ് ഉള്ളവര്‍ക്കു നിരക്കില്‍ 20 ശതമാനം ഇളവുണ്ട്(40 രൂപ). ഇത് 40 ശതമാനം (30 രൂപ)ആക്കാന്‍ ആലോചനയുണ്ട്. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങളും ഉദ്ഘാടന വേദിയില്‍ ഉണ്ടായേക്കും.

ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള മെട്രോ ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തു മൂന്നു മാസത്തിനും 15 ദിവസത്തിനും ശേഷമാണ് രണ്ടാംഘട്ട ഉദ്ഘാടനം നടക്കുന്നത്. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെ അഞ്ചു കിലോമീറ്റര്‍ രണ്ടാംഘട്ട മെട്രോ പാതയില്‍ കൊച്ചി മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനായ ജെഎല്‍എന്‍ ഉള്‍പ്പടെ അഞ്ചു സ്റ്റേഷനുകളാണുള്ളത്. കലൂര്‍, ലിസി, എംജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിവയാണു മറ്റു സ്റ്റേഷനുകള്‍.

ദിവസവും രാവിലെ 6.24നാണു പാലാരിവട്ടത്തുനിന്നുള്ള ആദ്യ ട്രെയിന്‍. മഹാരാജാസ് ഗ്രൗണ്ടില്‍ നിന്ന് ആലുവയിലേക്കുള്ള അവസാന ട്രിപ്പ് രാത്രി പത്തിനും പുറപ്പെടും.

Top