വന്ദേഭാരത് എക്സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി; മറ്റന്നാൾ ഉദഘാടനം

തിരുവനന്തപുരം: പ്രധാനമന്ത്രി മറ്റന്നാള്‍ ഉദ്ഘാടനം ചെയ്യുന്ന വന്ദേഭാരത് എക്സപ്രസിന്റെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. ഇന്നു രാവിലെ 8 മണിക്കാണ് ബുക്കിംഗ് തുടങ്ങിയത്. തിരുവനന്തപുരം കാസര്‍കോട് ചെയര്‍കാറിന് 1590 രൂപയാണ്, എക്സിക്യൂട്ടീവ് കോച്ചിന് 2880 രൂപയാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് വിവിധ സ്റ്റേഷനുകളിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇങ്ങിനെയാണ്.

ചെയര്‍കാര്‍       എക്സിക്യൂട്ടീവ് കോച്ച്
കൊല്ലം 435         820
കോട്ടയം 555      1075
എറണാകുളം 765    1420
തൃശൂര്‍ 880     1650
ഷൊര്‍ണൂര്‍ 950    1775
കോഴിക്കോട് 1090    2060
കണ്ണൂര്‍ 1260    2415
കാസര്‍കോട് 1590    2880

ഇന്നലെയാണ് വന്ദേഭാരതിന്റെ സമയക്രമം പ്രസിദ്ധീകരിച്ചത്. ഷൊർണ്ണൂരിൽ സ്റ്റോപ്പുണ്ടാകും, തിരൂരിനെ ഒഴിവാക്കി. പുലർച്ചെ 5.20ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന വന്ദേഭാരത് എട്ട് മണിക്കൂർ അഞ്ച് മിനിറ്റ് കൊണ്ട് കാസർകോട് എത്തും. വ്യാഴാഴ്ച ഒഴികെയുളള ദിവസങ്ങളിലാണ് സർവീസ്. 5.20ന് തിരുവനന്തപുരം സെൽട്രലിൽ നിന്ന് വന്ദേഭാരത് പുറപ്പെടും. 6.7ന് കൊല്ലത്തെത്തും, 7.25ന് കോട്ടയം, 8.17ന് എറണാകുളം, 9.22ന് തൃശ്ശൂർ, 10.02ന് ഷൊർണ്ണൂർ, 11.03ന് കോഴിക്കോട്, 12.03ന് കണ്ണൂർ.1.25ന് കാസർകോട് എത്തും.മടക്കയാത്ര 2.30ന് ആരംഭിക്കും. 3.28ന് കണ്ണൂരിൽ, 4.28ന് കോഴിക്കോട്, 5.28ന് ഷൊർണ്ണൂർ, 6.03ന് തൃശ്ശൂർ,7.05ന് എറണാകുളം ടൗൺ, എട്ട് മണിക്ക് കോട്ടയം.9.18ന് കൊല്ലം. 10.35ന് തിരിച്ച് തിരുവനന്തപുരം സെൻട്രലിലെത്തും. എറണാകുള ടൗൺ ഒഴികെ മറ്റെല്ലാ സ്റ്റോപ്പിലും രണ്ട് മിനിറ്റാണ് അനുവദിച്ചിട്ടുള്ളത്. എറണാകുളത്ത് മൂന്ന് മിനിറ്റ് നേരം ട്രെയിനിന് സ്റ്റോപ്പുണ്ടാകും. ആദ്യ സർവീസ് 26ന് ഉച്ചയ്ക്ക് കാസർകോട് നിന്നാരംഭിക്കും. വന്ദേഭാരത് പ്രഖ്യാപിച്ച ഘട്ടം മുതൽ ഉയർന്ന ആവശ്യം കണക്കിലെടുത്താണ് ഷൊർണ്ണൂർ ജംങ്ഷനിൽ സ്റ്റോപ്പ് അനുവദിച്ചത്. എന്നാൽ ശബരിമല തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല.

Top