ടിക് ടോക്ക് താരം മോഷണക്കേസില്‍ അറസ്റ്റില്‍

മുംബൈ:മ്യൂസിക് ആപ്പായ ടിക് ടോക്കിലൂടെ ശ്രദ്ധേയനായ യുവാവ് മോഷണ കേസില്‍ പൊലീസ് പിടിയില്‍. ടിക്ക്‌ടോക്കില്‍ ഒന്‍പത് ലക്ഷത്തില്‍ പരം ഫോളോവേഴ്സുള്ള അഭിമന്യു ഗുപ്തയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലെ ദമ്പതിമാരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അഞ്ചോളം കേസുകളില്‍ അഭിമന്യു പ്രതിയാണെന്ന് മുംബൈ പൊലീസ് പറഞ്ഞു.

വീട്ടില്‍ നിന്നും 18 പവന്‍ സ്വര്‍ണവും 4.75 ലക്ഷം രൂപ വിലവരുന്ന മെബൈല്‍ ഫോണും മോഷണം പോയതിനെ തുടന്നാണ് ദമ്പതിമാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇവരുടെ വീട്ടിലേയും സമീപത്തേയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പൊലീസിന് പ്രതിയുടെ വ്യക്തമായ രൂപം ലഭിച്ചില്ല. പിന്നീട് ഈ ദൃശ്യങ്ങള്‍ സ്‌കാന്‍ ചെയ്തതിനെ തുടര്‍ന്നാണ് വ്യക്തത ലഭിച്ചത്.

നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണ വസ്തുക്കള്‍ യുവാവില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതി കുറ്റം സമ്മതിച്ചു. സ്വര്‍ണവും ഫോണും സുഹൃത്തുക്കളിലൊരാള്‍ക്ക് കൈമാറിയതായി അഭിമന്യു പൊലീസിനെ അറിയിച്ചു. ഭാര്യയുടേതാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ സൂക്ഷിക്കാനേല്‍പിച്ചതായിരുന്നുവെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.കോടതിയില്‍ ഹാജരാക്കിയ അഭിമന്യുവിനെ റിമാന്‍ഡ് ചെയ്തു.

Top