പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോണോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന് കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി. മാധ്യമങ്ങൾ ടിക് ടോക്ക് വീഡിയോകൾ പ്രക്ഷേണം ചെയ്യുന്നത് നിർത്തലാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

ടിക് ടോക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള വഴി ഒരുക്കുന്നു എന്നാരോപിച്ച് സാമൂഹ്യ പ്രവർത്തകനും അഭിഭാഷകനുമായ മുത്തു കുമാർ നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പുതിയ ഓഡർ ഇറക്കിയിരിക്കുന്നത്. പോണോഗ്രാഫി, സാംസ്‌കാരിക തകർച്ച, ശിശു പീഢനം, ആത്മഹത്യ തുടങ്ങിയവയ്ക്ക് ടിക് ടോക്ക് കാരണമാകുന്നു എന്ന് ഹർജിയിൽ പറയുന്നു.

ഏപ്രിൽ 16ന് മുൻപ് ടിക്ടോക്ക് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കണമെന്ന് കേസ് പരിഗണിച്ച ജഡ്ജിമാരായ എൻ കിരുബാക്കരൻ, എസ്എസ് സുന്ദർ എന്നിവർ പറഞ്ഞു. എന്നാൽ കോടതി ഓഡർ കണ്ട ശേഷം വേണ്ട നടപടികൾ സ്വീകരിക്കും എന്നാണ് ടിക് ടോക് വക്താവ് പറഞ്ഞത്.

ഉപയോക്താവിന് ചെറിയ വീഡിയോകൾ പങ്കുവയ്ക്കാൻ സാധിക്കുന്ന ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ 54 ദശലക്ഷം അംഗങ്ങൾ ഉണ്ടെന്നാണ് കണക്ക്.

Top