അമേരിക്കയിലും ബ്രിട്ടനിലും യൂട്യൂബ് ഉപയോക്താക്കളെ മറികടന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍

യൂട്യൂബ് ഉപയോക്താക്കളെ മറികടന്ന് ടിക് ടോക്ക് ഉപയോക്താക്കള്‍. ഇപ്പോള്‍ എല്ലാ മാസവും കൂടുതല്‍ സമയം ഉള്ളടക്കം കാണാന്‍ ടിക്ക് ടോക്കില്‍ ചെലവഴിക്കുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ കണക്കുകള്‍ ആന്‍ഡ്രോയിഡ് ഫോണുകളിലെ കാഴ്ചക്കാരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനാല്‍ ഇത് മൊത്തത്തിലുള്ള മൊബൈല്‍ ഉപയോക്താക്കളെ പ്രതിനിധീകരിക്കുന്നില്ല. എന്നാല്‍ 2020 ല്‍ യുഎസില്‍ ടിക്കോക്ക് നേരിട്ട ഷട്ട്ഡൗണ്‍ ഭീഷണികള്‍ കണക്കിലെടുക്കുമ്പോള്‍, അമേരിക്കയില്‍ ടിക് ടോക്ക് നേടിയത് വന്‍ ഹിറ്റാണെന്നു കാണാം. നിരവധി യൂട്യൂബ് ഉപയോക്താക്കള്‍ ഇഷ്ടപ്പെടുന്ന 10 മിനിറ്റ് ഫോര്‍മാറ്റുകളേക്കാള്‍ കൂടുതല്‍ ആളുകള്‍ ടിക് ടോക്കില്‍ മൂന്ന് മിനിറ്റ് വീഡിയോകളില്‍ ഏര്‍പ്പെടാന്‍ കൂടുതല്‍ സമയം ചെലവഴിച്ചതായും ഇത് എടുത്തുകാണിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസില്‍ യുട്യൂബിനെ മറികടന്നത് ടിക് ടോക്കാണ്, 2021 ജൂണ്‍ വരെ, അതിന്റെ ഉപയോക്താക്കള്‍ പ്രതിമാസം 24 മണിക്കൂറിലധികം ഉള്ളടക്കം കണ്ടപ്പോള്‍ യുട്യൂബിലത് 22 മണിക്കൂറും 40 മിനിറ്റുമായിരുന്നുവെന്ന് ആപ്പ് അനലിറ്റിക്‌സ് സ്ഥാപനമായ ആപ്പ് ആനി പറയുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ടിക് ടോക്ക് യൂട്യൂബിനെ മറികടന്നു, ഉപയോക്താക്കള്‍ ഇപ്പോള്‍ ഒരു മാസത്തില്‍ ഏകദേശം 26 മണിക്കൂര്‍ ഉള്ളടക്കം കാണുന്നു, യുകെയിലെ യൂട്യൂബിലത് 16 മണിക്കൂറില്‍ താഴെയാണ്.

Top