Tibetan poet tenzin in Kerala

കൊച്ചി: ടിബറ്റ് കേന്ദ്രീകരിച്ച് ഇന്ത്യയ്‌ക്കെതിരെ ചൈന സൈനിക സന്നാഹമൊരുക്കുകയാണെന്ന് പ്രമുഖ ടിബറ്റന്‍ യുവകവി ടെന്‍സന്‍ സ്യുന്‍ഡെ. ഇതിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ജനങ്ങളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ടെന്‍സന്‍ മുന്നറിയിപ്പ് നല്‍കി.

ചൈനയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായ അഹിംസാ സമരം ഉടന്‍ ലക്ഷ്യം കാണുമെന്നാണ് ഇന്ത്യയിലെ ടിബറ്റന്‍ സമൂഹത്തിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് അദ്ദേഹം പിന്തുണയും തേടി.

സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പാട്ടും എഴുത്തും പോരാട്ടവും ടെന്‍സന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് പിന്നിടുന്നു. ജനിച്ചതും പഠിച്ചതും വളര്‍ന്നതുമെല്ലാം ഇന്ത്യയിലാണെങ്കിലും അഭയാര്‍ഥി ജീവിതമവസാനിപ്പിച്ച് ടിബറ്റിലേക്കുളള മടക്കമാണ് ടെന്‍സന്റെ സ്വപ്‌നം.

ടിബറ്റിന്റെ സ്വാതന്ത്ര്യം ലക്ഷ്യമിട്ടുളള പോരാട്ടങ്ങളുടെ പ്രതീകമായി തലയില്‍ ചുവന്ന റിബണ്‍ ചുറ്റിയാണ്‌ െടന്‍സന്റെ യാത്രകളത്രയും. ടിബറ്റന്‍ സമരഭടന്മാര്‍ക്ക് രാഷ്ട്രീയ അഭയം നല്‍കിയെങ്കിലും ടിബറ്റന്‍ സ്വാതന്ത്ര്യ പോരാട്ടത്തിന് ഇന്ത്യന്‍ ഭരണകൂടം കൂടുതല്‍ പിന്തുണ നല്‍കണമെന്നാണ് കവിയുടെ പക്ഷം.

മുന്‍ ചൈനീസ് പ്രസിഡന്റ് വെന്‍ജിയബാവോയുടെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഒറ്റയാന്‍ പ്രതിഷേധം സംഘടിപ്പിച്ച് ടെന്‍സന്‍ ശ്രദ്ധേയനായിരുന്നു.

Top