ചൈന സർക്കാരിനെതിരെ ടിബറ്റ് ജനത

ത്മീയ ജീവത്തിൽ മുന്നോട്ട് പോകുന്ന ടിബറ്റ് ജനതയെ വഴി തിരിച്ചുവിടാനുള്ള നടപടികളാണ് ചൈന ഇപ്പോൾ എടുക്കുന്നതെന്നുള്ള ആരോപണം ശക്തമാകുന്നു. ദരിദ്ര നിർമ്മാണത്തിന്റ ഭാഗമായി ജനങ്ങളെ അവർ വർഷങ്ങളായി താമസിച്ചു വന്നിരുന്ന സ്ഥലങ്ങളിൽ നിന്നും മാറ്റി പാർപ്പിക്കുകയും, ഗവണ്മെന്റ് അവർക്ക് വച്ച് നൽകുന്ന വീടുകളിൽ ബുദ്ധ പ്രാർഥനക്കുള്ള പ്രേത്യേക മുറി അനുവദിക്കില്ല തുടങ്ങിയ നടപടികൾക്കെതിരെയാണ് ടിബറ്റ് ജനത രംഗത്ത് വന്നിരിക്കുന്നത്.

എന്നാൽ സർക്കാരിൽ നിന്നും ഔദാര്യാം കൈപ്പറ്റുന്ന ടിബറ്റ് ജനതയുടെ ഇരട്ടതാപ്പാണ് ഇതെന്ന് അധികൃതർ പറയുന്നു. ഒരു വീട്ടിലെ രണ്ട് കുട്ടികൾക്ക് രണ്ട് മുറിയാണ് സർക്കാർ നിർമിച്ചു നൽകുന്ന വീട്ടിൽ ഉള്ളത്, ഒരു പ്രാർഥന മുറി കൂടി വരുമ്പോൾ രണ്ട് കുട്ടികൾക്ക് ഒറ്റ മുറി എന്ന് ചരുങ്ങി പോകുമെന്നും , അതവരുടെ ആരോഗ്യവികസനത്തെ ബാധിക്കുമെന്നുമാണ് അധികൃതർ അറിയിക്കുന്നത്.

എന്നാൽ ദരിദ്ര നിർമ്മാണത്തിന്റെ പേരിൽ ടിബറ്റിലെ ഭൂരിപക്ഷം വീടുകളിലും ഉണ്ടായിരുന്ന ദലൈലാമയുടെ ചിത്രങ്ങൾ നിരോധിക്കുകയും. പകരം പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ചിത്രം സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. ദാരിദ്ര്യനിര്‍മാര്‍ജനത്തിന്റെ പേരില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി തിബറ്റില്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നുമുള്ള ആരോപണങ്ങളുമായി നിരവധി സന്നദ്ധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Top