tibetan lama gives up monkhood to marry childhood friend

ന്യൂഡല്‍ഹി: ബാല്യകാലസഖിയെ വിവാഹം കഴിക്കുന്നതിന് തിബറ്റന്‍ ലാമ സന്യാസം ഉപേക്ഷിച്ചു.

കര്‍മാപ ലാമയുടെ അവതാരമെന്ന് വിശ്വസിക്കപ്പെട്ടിരുന്ന തയേ ദോര്‍ജെയാണ് (33) സന്യാസം ഉപേക്ഷിച്ചത്. തന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്തിനെ ഡല്‍ഹിയില്‍ വച്ചാണ് ദോര്‍ജെ വിവാഹം കഴിച്ചത്.

മാര്‍ച്ച് 25ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങിലായിരുന്നു വിവാഹം. ദോര്‍ജെയുടെ ഓഫീസ് ഇക്കാര്യം സ്ഥിരീകരിച്ച് വ്യാഴാഴ്ച വാര്‍ത്ത പുറത്ത് വിട്ടു. വിവാഹിതനാകാനുള്ള തീരുമാനം ശരിയാണെന്ന് പൂര്‍ണ്ണമായി വിശ്വസിക്കുന്നതായി ദോര്‍ജെ പറഞ്ഞു. വിവാഹ തീരുമാനം തനിക്ക് മാത്രമല്ല തന്റെ വംശ പരമ്പരകള്‍ക്കും ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു ദോര്‍ജെ പറഞ്ഞു.

ദോര്‍ജെയുടെ ജീവിത പങ്കാളി റിഞ്ചെന്‍ യാംഗ്‌സോം ഭൂട്ടാന്‍ സ്വദേശിനിയാണ്. ഇന്ത്യയിലും യൂറോപ്പിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റിഞ്ചെന്‍, ദോര്‍ജയേക്കാള്‍ മുന്ന് വയസിന് മൂത്തതാണ്

Top