കമ്യൂണിസ്റ്റ് ഭരണത്തെ ചോദ്യം ചെയ്തതിന് ചൈനീസ് പട്ടാളം കൊന്നത് 10,000 പേരെ ! !

ബെയ്ജിങ്: കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ കത്തിച്ച് ചാമ്പലാക്കി ചാരം ഓടയിലൊഴുക്കി !

1989ല്‍ നടന്ന ടിയനന്‍മെന്‍ സ്‌ക്വയറിലെ പട്ടാള നടപടിയെ കുറിച്ച് ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത് ബ്രിട്ടീഷ് സര്‍ക്കാറാണ്.

10,000 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് രേഖയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇതുവരെ പുറത്ത് വന്നതിലും പതിന്‍മടങ്ങാണിത്.

ടിയനന്‍മെന്‍ സ്‌ക്വയറില്‍ ആറാഴ്ച നീണ്ട ‘സ്വാതന്ത്ര’ പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1989 ജൂണ്‍ നാലിനു നിരായുധരായ ആയിരത്തോളം പേരെ ടാങ്കുകളുമായി ഇരച്ചുകയറിയ ചൈനീസ് പട്ടാളം കൊന്നൊടുക്കിയതായാണ് പുറത്ത് വന്നിരുന്ന വാര്‍ത്ത.

എന്നാല്‍ മരിച്ചത് എത്ര പേരെന്നതു ചൈന ഇപ്പോഴും രഹസ്യമാക്കിവച്ചിരിക്കുകയാണ്. അതിനിടെയാണ് കൊല്ലപ്പെട്ടത് 10,000 പേരാണെന്ന പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
25675177_2048927418672437_89496238_n (1)
സംഭവം നടക്കുമ്പോള്‍ ചൈനയിലെ ബ്രിട്ടീഷ് സ്ഥാനപതിയായിരുന്ന അലന്‍ ഡൊണാള്‍ഡിനെ ഉദ്ധരിച്ചാണ് രഹസ്യരേഖയിലെ വിവരങ്ങളുള്ളത്.

പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ചൈന സൈനികനടപടി സ്വീകരിച്ചതിന് പിറ്റേന്ന് 10,000 പേര്‍ കൊല്ലപ്പെട്ടതായി ചൂണ്ടിക്കാട്ടി അലന്‍ ഡൊണാള്‍ഡ് ലണ്ടനിലെ അധികാരികള്‍ക്ക് ടെലഗ്രാം ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രേഖ പുറത്തുവിട്ടത്. അടുത്ത കാലത്ത് യുഎസ് പുറത്തുവിട്ട കണക്കുമായി ചേര്‍ന്നുപോകുന്നതിനാല്‍, ചൈനീസ് സര്‍ക്കാരിന്റെ നടപടിയില്‍ 10,000 പേര്‍ കൊല്ലപ്പെട്ടെന്ന കണക്ക് വിശ്വസനീയമാണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചൈനീസ് സൈന്യം നടത്തിയ ഭീകരത വെളിപ്പെടുത്തുന്നതാണ് ബ്രിട്ടീഷ് സ്ഥാനപതിയുടെ ടെലഗ്രാമിനെ ഉദ്ധരിച്ചുള്ള വെളിപ്പെടുത്തല്‍.
25674190_2048927385339107_1877595420_n (1)

ഒരു മണിക്കൂറിനുള്ളില്‍ ചത്വരം വിട്ടുപോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അന്ത്യശാസനം നല്‍കിയെങ്കിലും അതിനുപോലും അനുവദിക്കാതെ 10 മിനിറ്റിനുള്ളില്‍ത്തന്നെ ടാങ്കുകളുമായി സൈന്യം വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇരച്ചുകയറിയെന്നാണ് വെളിപ്പെടുത്തല്‍.

മരിച്ചുവീണ വിദ്യാര്‍ഥികളുടെ ദേഹത്തുകൂടി ടാങ്കുകള്‍ തുടര്‍ച്ചയായി കയറിയിറങ്ങി. അവശിഷ്ടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചാണ് വാരി മാറ്റിയതെന്നും രേഖയില്‍ പറയുന്നു. ഇവ കൂട്ടിയിട്ട് കത്തിച്ചശേഷം ചാരം ഓടയിലൊഴുക്കുകയും ചെയ്യുകയായിരുന്നത്രേ.

സൈനികനടപടി ശരിയായിരുന്നുവെന്നു ചരിത്രം തെളിയിച്ചുവെന്നാണു ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്.

Top