ഇന്ത്യന്‍ വിപണിക്ക് പുതു ജീവനേകി ടാറ്റായുടെ ടിയാഗൊ ഹാച്ച്ബാക്ക്

ന്ത്യന്‍ വിപണിയില്‍ ടാറ്റയ്ക്ക് പുതു ജീവനേകിയ മോഡലാണ് ടിയാഗൊ ഹാച്ച്ബാക്ക്.

വിപണിയില്‍ അവതരിപ്പിച്ചിട്ട് ഒരുപാട് നാളായെങ്കിലും ഉപഭോക്താക്കള്‍ക്ക് ടിയാഗോയോടുള്ള പ്രിയം കുറഞ്ഞിട്ടില്ല.

ടിയാഗോ നിരത്തിലിറങ്ങിയപ്പോള്‍ ഹാച്ച്ബാക്ക് ശ്രേണിയ്ക്ക് മാറ്റ് കൂട്ടുകയായിരുന്നു.

3.2 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ടിയാഗൊ പെട്രോള്‍ പതിപ്പിന്റെ വില ആരംഭിക്കുന്നത്.

3.95 ലക്ഷം രൂപ പ്രൈസ് ടാഗില്‍ സാന്നിധ്യമറിയിക്കുന്ന ടിയാഗൊ ഡീസല്‍ പതിപ്പ് ഇന്ത്യയിലെ ഏറ്റവും ചെലവ് കുറഞ്ഞ ഡീസല്‍ ഹാച്ച്ബാക്കാണ്.

tata02

കണക്ട്‌നെക്സ്റ്റ് നാവിഗേഷന്‍, വോയിസ് കണ്‍ട്രോള്‍, 8 സ്പീക്കറുകള്‍ക്ക് ഒപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ടിയാഗോയുടെ സവിശേഷതകളാണ്.

കൂടാതെ,പ്രീമിയം കാറുകളില്‍ കണ്ട് വരുന്ന മള്‍ട്ടിഡ്രൈവ് മോഡുകള്‍, 240 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റിയും ടിയാഗോയുടെ പ്രത്യേകതകളാണ്.

ഉപഭോക്താക്കളുടെ നിര്‍ദ്ദേശങ്ങളെ മാനിച്ച് ടാറ്റ രൂപകല്‍പന ചെയ്ത ആദ്യ കാര്‍ കൂടിയാണ് ടിയാഗൊ ഹാച്ച്ബാക്ക്.

tata01

റിയര്‍ സ്‌പോയിലറിന് ലഭിച്ച ബ്ലാക് ആക്‌സന്റ്, വലുപ്പമേറിയ ഹെഡ്‌ലാമ്പ്‌ ടെയില്‍ ലാമ്പുകള്‍ എന്നിവ മോഡലിന് സ്‌പോര്‍ടി, ക്ലാസി പരിവേഷങ്ങളും നല്‍കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ടിയാഗൊയില്‍ ഉള്‍പ്പെടുന്നു.

ഏറ്റവും മികച്ച ഇന്ധനക്ഷമതയാണ് ടിയാഗൊ കാഴ്ചവെക്കുന്നത്.

Top