thyakarajan new film

കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ശക്തമായ കഥാപാത്രവുമായി ത്യാഗരാജന്‍ തിരിച്ചുവരുന്നു. വിജയ് ആന്റണിയുടെ പുതിയ ചിത്രത്തില്‍ വില്ലനായ രാഷ്ട്രിയക്കാരന്റെ വേഷത്തിലാണ് ത്യാഗരാജന്‍ എത്തുന്നത്. യമന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

രാഷ്ട്രിയ പശ്ചാത്തലത്തിനെതിരെ ഒരുക്കുന്ന ശക്തമായ ചിത്രത്തിമാണിത്. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന മൂന്നു ചിത്രത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രമിതാണ്. മികച്ച തിരക്കഥയുമായാണ് സംവിധായകന്‍ ജീവ ശങ്കറാണ് തന്നെ സമീപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നിരവധി അവസരങ്ങള്‍ തേടി എത്തിയിരുന്നെങ്കിലും ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തിയിരുന്നു. ചില കഥകള്‍ മാത്രമേ നമുക്ക് ആവേശകരമായി തോന്നു അല്ലെങ്കില്‍ ആ ചിത്രത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം ഉണ്ടാകൂ. ഇപ്പോള്‍ ചെയ്യുന്ന ചിത്രങ്ങളെല്ലാം വ്യത്യസ്തമായ പശ്ചാത്തലത്തിലാണ്. മികച്ച സംവിധായകന്മാരോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. മൂന്നു ചിത്രങ്ങളിലും പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. യമന്‍ കൂടാതെ വായിമായി, ബൂമി എന്നീ ചിത്രങ്ങളിലാണ് താരം അഭിനയിക്കുന്നത്. വായിമായി റിലീസിന് തയ്യാറെടുക്കുകയാണ്. രണ്ടാമത്തെ ചിത്രത്തില്‍ കാഴ്ചയില്ലാത്ത വ്യക്തിയുടെ വേഷമാണ് ചെയ്യുന്നത്.

Top