മലയാളികളുടെ മനം കവർന്ന ‘തൂവാനത്തുമ്പികൾക്ക്’ 30 വർഷം തികയുന്നു

ലയാളി പേക്ഷകരുടെ മനസ്സിൽ ഇടം നേടിയ പത്മരാജന്റെ തൂലികയില്‍ നിന്നുതിർന്ന തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് ഇന്ന് 30 വർഷം തികയുകയാണ്.

മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ഹിറ്റുകളിൽ ഒന്നായ തൂവാനത്തുമ്പികളിലൂടെ ജയകൃഷ്‌ണനും ക്ളാരയും മലയാളികളുടെ മനസിൽ ചേക്കേറിയിട്ട് 30 വർഷം .

പത്മരാജന്റെ തന്നെ ചെറുകഥയായ ‘ഉദകപ്പോള’ ആസ്‌പദമാക്കിയൊരുക്കിയ ചിത്രമായിരുന്നു തൂവാനത്തുമ്പികൾ.

മഴയുടെ പശ്ചാത്തലത്തിൽ ക്ളാരയെ അവതരിപ്പിച്ചപ്പോൾ, 30 വർഷത്തിന് ശേഷവും ആ കഥപാത്രങ്ങൾ മലയാളികളുടെ മനസിൽ മായാതെ നിൽക്കുന്നു.

ഒരു 30 വർഷം കൂടി കഴിഞ്ഞാലും ജയകൃഷ്‌ണനും ക്ലാരയും സൃഷ്‌ടിച്ച പ്രണയത്തിന്റെ ഭാവഭേദങ്ങൾ എന്നും പ്രേക്ഷകമനസിൽ നിലനിൽക്കും.

Top