thusharvellapally aganist cpim and udf

ആലപ്പുഴ: പ്രത്യേക വിഭാഗത്തിന്റെ വോട്ടു നേടാന്‍ എന്തും സ്വീകരിക്കുന്ന നിലപാടിലേക്ക് എല്‍.ഡി.എഫും യുഡി.എഫും അധ:പതിച്ചെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബഹുഭൂരിപക്ഷം വരുന്ന സമുദായം തഴയപ്പെട്ട് രണ്ടാംനിര പൗരന്‍മാരായി കഴിയേണ്ട സാഹചര്യമാണ് കേരളത്തിലുള്ളതെന്നും തുഷാര്‍ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ എന്‍.ഡിഎ ജില്ലാ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘കേരളത്തില്‍ ജാതിചിന്ത വളര്‍ത്തുന്നത് എല്‍.ഡി.എഫും യു.ഡി.എഫുമാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ് ഇവര്‍. മതന്യൂനപക്ഷങ്ങള്‍ക്ക് എന്തു വേണമെങ്കിലും ചെയ്തുകൊടുക്കും. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ പോലും അവകാശമില്ലാത്ത അവസ്ഥ. ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ജനസംഖ്യാനുപാതികമായ സാമൂഹ്യനീതിയാണ് നടപ്പാക്കേണ്ടത്. മാറിമാറി ഭരിക്കുന്ന മുന്നണികള്‍ കേരളത്തിലെ സമസ്ത മേഖലകളെയും തകര്‍ത്തു. കേരളം ഭരിക്കാന്‍ എന്‍.ഡി.എയ്ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലുള്ള മാദ്ധ്യമ വാര്‍ത്തകള്‍ ഗൗനിക്കേണ്ടതില്ല’ തുഷാര്‍ പറഞ്ഞു.

ബി.ജെ.പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഢ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും ഈ തിരഞ്ഞെടുപ്പോടെ കേരളം ഗുഡ്‌ബൈ പറയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Top