ചെക്ക് കേസ് കോടതി തള്ളി; നീതിയുടെ വിജയമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

അജ്മാന്‍: ചെക്ക് കേസ് അജ്മാന്‍ കോടതി തള്ളിയത് നീതിയുടെ വിജയമാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി. മുഖ്യമന്ത്രി പിണറായി വിജയനും എം.എ യൂസഫലിയ്ക്കും നന്ദിയെന്നും തുഷാര്‍ പറഞ്ഞു.

പരാതിക്കാരന്റെ വാദം നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ കേസ് അജ്മാന്‍ കോടതി തള്ളിയത്.

പരാതിക്കാരനായ നാസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോര്‍ട്ട് തുഷാറിന് തിരിച്ചു നല്‍കുകയും ചെയ്തു.

Top