തുഷാർ പണം നൽകാതിരുന്നതിനാൽ താൻ ജയിലിൽ കിടന്നു: നാസിൽ

തൃശൂര്‍ : തുഷാറിനെതിരായ കേസിനെ തുടര്‍ന്ന് സ്വന്തം സുരക്ഷ സംബന്ധിച്ച് ആശങ്കകളുണ്ടെന്ന് നാസില്‍ അബ്ദുല്ല. താന്‍ മാത്രമല്ല നിരവധിപേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. തുഷാറിന്റെ സ്വാധീനത്തെ ഭയപ്പെടുന്നുണ്ടെന്നും നാസില്‍ അബ്ദുല്ല ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു

തുഷാര്‍ പണം നല്‍കാത്തതിനാല്‍ ജയിലില്‍ പോകേണ്ടി വന്നയാളാണ് താന്‍. അന്ന് തന്നെ ആരും സഹായിച്ചില്ല. ചെക്ക് മോഷ്ടിച്ചതാണെങ്കില്‍ അദ്ദേഹം ഒപ്പിട്ട കരാറില്‍ എങ്ങിനെ ഈ ചെക്ക് നമ്പര്‍ വന്നുവെന്ന് മറുപടി പറയണം. ഒത്തുതീര്‍പ്പിന് ഇനിയും തയ്യാറാണ്. അതുവരെ നിയമനടപടി തുടരുമെന്നും നാസില്‍ വ്യക്തമാക്കി.

അജ്മാനിലുള്ള നാസില്‍ അബ്ദുല്ല രണ്ട് ദിവസം മുമ്പാണ് പോലീസ് സ്റ്റേഷനില്‍ തുഷാറിന് എതിരെ പരാതി നല്‍കിയത്.

തുഷാര്‍ നല്‍കിയ ഒരു കോടി ദിര്‍ഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയെന്നാണ് കേസ്. കേസില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു.

Top