തുഷാര്‍ വെളളാപ്പളളി കൊച്ചിയിലെത്തി; വിമാനത്താവളത്തില്‍ വന്‍ സ്വീകരണം

കൊച്ചി: യു.എ.ഇ അജ്മാന്‍ കോടതിയിലെ ചെക്ക് കേസ് തള്ളിയതിനെ തുടര്‍ന്ന് കുറ്റവിമുക്തനായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി. ദുബായില്‍ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിയ തുഷാറിന് എസ്.എന്‍.ഡി.പി യൂണിയന്‍ സ്വീകരണം നല്‍കി.

ഒമ്പതുമണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ തുഷാറിനെ സ്വീകരിക്കാന്‍ ബി ജെ പി നേതാക്കളായ പി.കെ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരും ബി ഡി ജെ എസ് നേതാക്കളും എത്തിയിരുന്നു.

തുഷാറിനെതിരായ ചെക്ക് കേസ് കഴിഞ്ഞ ഞായറാഴ്ചയാണ് അജ്മാന്‍ കോടതി തള്ളിയത്. പരാതിക്കാരനായ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല ഹാജരാക്കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി

ജയില്‍മോചിതനായ തുഷാറിന് ആലുവയില്‍ അദ്വൈതാശ്രമത്തിനു സമീപം എസ് എന്‍ ഡി പി യോഗം സ്വീകരണപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

Top