thushar vellappally become NDA kerala-conveener

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എന്‍ഡിഎ കേരള ഘടകം ചെയര്‍മാനാകും.

തുഷാര്‍ വെള്ളാപ്പള്ളിയാണ് കണ്‍വീനര്‍. രാജീവ് ചന്ദ്രശേഖറാണ് വൈസ് ചെയര്‍മാന്‍. സി.കെ.ജാനുവും രാജന്‍ ബാബുവും കോ കണ്‍വീനര്‍മാര്‍. ഒ.രാജഗോപാലുള്‍പ്പെടെ 12 പേരാണ് അംഗങ്ങള്‍.

എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ സ്ഥാനത്തിനുള്ള അവകാശവാദം നേരത്തെതന്നെ ബിഡിജെഎസ് ഉന്നയിച്ചിരുന്നു.

എന്നാല്‍ ഇതിനെ ബിജെപി എതിര്‍ക്കുകയായിരുന്നു. പ്രമുഖ കക്ഷിയായ ബിജെപിക്കുതന്നെ കണ്‍വീനര്‍ സ്ഥാനം വേണമെന്ന ആവശ്യമാണ് ഉയര്‍ന്നുവന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്‍ഡിഎ ഘടക കക്ഷികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുഷാര്‍ വെള്ളാപ്പള്ളിയെ എന്‍ഡിഎ കേരള ഘടകം കണ്‍വീനറാക്കാനുള്ള ധാരണയിലെത്തിയത്.

എന്‍ഡിഎയെ ശക്തിപ്പെടുത്താനും കീഴ്ഘടകങ്ങളില്‍ എന്‍ഡിഎയെക്കുള്ള കമ്മിറ്റിയെ രൂപീകരിക്കാനും തീരുമാനമായി.

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് കൂടുതല്‍ അടുപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം നടത്തണമെന്ന നിര്‍ദേശവും അമിത് ഷാ ഘടകകക്ഷി നേതാക്കള്‍ക്ക് നല്‍കി.

എന്‍ഡിഎ കേരള ഘടകം

ചെയര്‍മാന്‍: കുമ്മനം രാജശേഖരന്‍

വൈസ് ചെയര്‍മാന്‍: രാജീവ് ചന്ദ്രശേഖര്‍ എംപി

കണ്‍വീനര്‍: തുഷാര്‍ വെള്ളാപ്പള്ളി

കോ-കണ്‍വീനര്‍: പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, രാജന്‍ കണ്ണാട്ട്, സി.കെ. ജാനു, രാജന്‍ ബാബു.

അംഗങ്ങള്‍: ഒ. രാജഗോപാല്‍, എം. മെഹബൂബ്, കുരുവിള മാത്യൂ, കെ.കെ. പൊന്നപ്പന്‍, ആര്‍. പൊന്നപ്പന്‍, ബി. സുരേഷ് ബാബു, വി. ഗോപകുമാര്‍, സുനില്‍ തെക്കേടത്, അഹമ്മദ് തോട്ടത്തില്‍, കുമാര്‍ ദാസ്.

Top