സുഭാഷ് വാസുവിനെ പുറത്താക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി തുഷാര്‍ വെള്ളാപ്പള്ളി

ചേര്‍ത്തല: വിമതനീക്കം ശക്തമാക്കിയ ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള നീക്കങ്ങള്‍ വേഗത്തിലാക്കി തുഷാര്‍ വെള്ളാപ്പള്ളി. സാമ്പത്തിക തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ജില്ലാ കമ്മിറ്റികള്‍ പാസാക്കിയ പുറത്താക്കല്‍ പ്രമേയങ്ങള്‍ക്ക് ഈ ആഴ്ച ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും.15 ന് ചേര്‍ത്തലയില്‍ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ പ്രമേയം ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം വീണ്ടും കൗണ്‍സില്‍ കൂടി പുറത്താക്കാനാണ് തീരുമാനം.

അതിനിടെ എസ്എന്‍ഡിപിയുടെ മാവേലിക്കര ഓഫീസില്‍ നിന്ന് സുഭാഷ് വാസു പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ചെന്നാണ് അഡ്മിനിസ്‌ട്രേറ്റര്‍ സിനില്‍ മുണ്ടപ്പള്ളിയുടെ പുതിയ പരാതി. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും അഡ്മിനിസ്‌ട്രേറ്റര്‍ കത്ത് നല്‍കി.

അതേസമയം ഈ മാസം 16 മുതല്‍ തുടര്‍ച്ചയായ വാര്‍ത്താസമ്മേളനങ്ങള്‍ വിളിച്ചുകൂട്ടി വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് സുഭാഷ് വാസു വ്യക്തമാക്കി.

Top