കേരളത്തില്‍ മൂന്നു സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

ആലപ്പുഴ: കേരളത്തില്‍ മൂന്നു സീറ്റില്‍ എന്‍ഡിഎ വിജയിക്കുമെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് മത്സരിച്ച സീറ്റുകളില്‍ മികച്ച പിന്തുണ കിട്ടിയെന്നും എസ്എന്‍ഡിപി യോഗത്തിന്റെ ബി ടീമായല്ല ബിഡിജെഎസ് പ്രവര്‍ത്തിക്കുന്നതെന്നും തുഷാര്‍ വ്യക്തമാക്കി.

അതേസമയം വയനാട് ലോക്സഭാ മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞടുപ്പ് പ്രചാരണത്തില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനിന്നെന്ന് കഴിഞ്ഞദിവസം ബിഡിജെഎസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇത് വോട്ടെടുപ്പ് ദിവസത്തിലടക്കം പ്രകടമായെന്ന് ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് എന്‍ കെ ഷാജി പറഞ്ഞു.

Top