യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി

thushar vellapally

കൊച്ചി: ശബരിമലയില്‍ രഹസ്യമായി യുവതീദര്‍ശനം സാധ്യമാക്കിയ സര്‍ക്കാര്‍ തന്ത്രം തറവേലയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

ജനാധിപത്യത്തിന് യോജിച്ച പ്രവൃത്തിയല്ല ഇത്. ഭൂരിപക്ഷ സമുദായങ്ങളുടെ വിശ്വാസത്തെ നിന്ദിക്കലും വെല്ലുവിളിക്കലുമാണ്. രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ ശബരിമലയെ ഉപകരണമാക്കുകയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയോടും സുപ്രീംകോടതിയോടുമുള്ള പ്രതിബദ്ധത കാട്ടാനാണെങ്കില്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായ എരുമേലി വാവരുപള്ളിയില്‍ വനിതാ തീര്‍ത്ഥാടകരെയോ കുറഞ്ഞപക്ഷം മുസ്‌ളിം വനിതകളെയോ പ്രവേശിപ്പിക്കാനുള്ള ധൈര്യം കൂടി കാണിക്കണം.

ഹൈന്ദവരോട് എന്തുമാകാമെന്ന ഇടതുപക്ഷങ്ങളുടെ ധാരണ തെറ്റാണ്. ആചാരലംഘനമുണ്ടായാല്‍ ശുദ്ധിക്രിയകള്‍ നടത്താന്‍ ബാദ്ധ്യതപ്പെട്ടവരാണ് തന്ത്രിയും മേല്‍ശാന്തിയും. അവരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിറുത്താന്‍ വൃഥാശ്രമമാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും നടത്തുന്നത്. വിശ്വാസവും ആചാരങ്ങളും കാത്തുസൂക്ഷിക്കാന്‍ ബാദ്ധ്യതപ്പെട്ട ദേവസ്വം ബോര്‍ഡ് പരാജയപ്പെട്ട സാഹചര്യത്തില്‍ രാജിവച്ച് പോകണമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

Top