മരട് ഫ്‌ളാറ്റ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകില്ലെന്ന് തുഷാര്‍ മേത്ത

ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റ് വിഷയം സംബന്ധിച്ച കേസില്‍ കേരളത്തിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകില്ല.

കോടതി വിധി നടപ്പാക്കുന്ന നിര്‍ദ്ദേശത്തിനെതിരെ ഹാജരാകാന്‍ സാധിക്കില്ലെന്നാണ് തുഷാര്‍ മേത്ത സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകനെ അറിയിച്ചിരിക്കുന്നത്. 23നാണ് മരട് കേസ് സുപ്രീംകോടതി പരിഗണിക്കുക. തുഷാര്‍ മേത്തയുടെ ഉപദേശപ്രകാരമാണ് മരടിലെ ഫ്‌ളാറ്റുകളില്‍ നോട്ടീസ് പതിച്ചത്.

അതേസമയം, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി അക്യുറേറ്റ് ഡിമോളിഷേസ് എന്ന കമ്പനി രംഗത്തെത്തി. രണ്ടു മാസത്തിനുള്ളില്‍ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാമെന്നും മുപ്പത് കോടി രുപ ചിലവ് വരുമെന്നും ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി അറിയിച്ചിട്ടുണ്ട്.

മലിനീകരണം ഉണ്ടാവില്ലെന്നും കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലല്ലെന്നും കമ്പനി വ്യക്തമാക്കി.

Top